Wild elephant 'Padayappa' terrorize$ Munnar residents yet again
പടയപ്പ എന്ന വിളിപ്പേരിലൂടെ ആളുകളുടെ പേടിസ്വപ്നമായി മാറിയ ആനയുടെ മുന്‍പില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് മൂന്നാറിലേക്ക് പോയ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാര്‍. വണ്ടിയുടെ ഗ്ലാസിന് മുന്‍പില്‍ നിലയുറപ്പിച്ച് തുമ്പിക്കൈ കൊണ്ട് ഗ്ലാസില്‍ തട്ടിയും കൊമ്പു കൊണ്ട് കുത്താന്‍ ശ്രമിച്ച് ഭയപ്പെടുത്താനും ശ്രമിച്ചെങ്കിലും യാത്രക്കാരും ജീവനക്കാരും മനസാന്നിദ്ധ്യം കൈവിടാതിരുന്നതിനാല്‍ കൊമ്പന്‍ പിന്‍മാറുകയായിരുന്നു